ത്രിതലപഞ്ചായത്ത് മുനിസിപാലിറ്റിക്കുള്ള പദ്ധതി വിഹിതം വെട്ടി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരത്തിന് യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് പോലും പിന്തുണ നല്‍കേണ്ടി വരും;അസീസ് കടപ്പുറം

കാസര്‍കോട്:-

ത്രിതലപഞ്ചായത്ത്മുനിസിപാലിറ്റികള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടി കുറിച്ചയുഡിഎഫ് സര്‍ക്കാറിന്റെ നടപടിക്കെതിരെഎല്‍.ഡി എഫ
നടത്തുന്ന സമര പോരാട്ടത്തില്‍ മുനിസിപ്പാലിറ്റി ത്രിതലപഞ്ചായത്തുക കളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക്‌പോലുംപിന്തുണനല്‍കേണ്ടിവരുമെന്ന് ഐ.എന്‍ എല്‍ ജില്ലാ ജനറല്‍ സെകട്ടറി അസീസ് കടപ്പുറം പറഞ്ഞു

1996 ല്‍ സ: ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സര്‍ക്കാര്‍തുടക്കമിട്ടഅധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായിസദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്നേവരെ നല്‍കി വരുന്ന പദ്ധതി.. വിഹിതംവെട്ടി കുറച്ച തിലൂടെ മൂന്നുപതിറ്റാണ്ട്കാലത്തോളമുണ്ടായ പദ്ധതി വിഹിത പ്രകൃയ.തകര്‍ത്തിയസാഹചര്യത്തില്‍ പഞ്ചായത്ത് മുനിസിലി പാറ്റികളുടെ വികസനം അട്ടിമറിക്കപ്പെട്ടു പോകുമെന്നുള്ളത് കൊണ്ട് തന്നെയാണ് ഗൗരവത്തോട് കൂടി എല്‍.ഡി എഫ് ഈ വിഷയത്ത കാണുന്നത് രാഷ്ട്രീയ അഭിപ്രാ വിത്യാസം മാറ്റിവെച്ച് പ്രാദേശികവികസനംമുന്നേറ്റം നടത്തണമെന്ന ലക്ഷ്യമുള്ള യു.ഡി എഫ്അടക്കമുള്ളജനപ്രതിനിധികള്‍ക് പോലും എല്‍.ഡി എഫ് നടത്തുന്നസമരത്തിന് പിന്തുണ നല്‍കേണ്ടി വരുന്ന നിര്‍ബ്ബന്ധിതസാഹചര്യമുണ്ടാകുമെന്നുംഅസീസ് കടപ്പുറം കൂട്ടി ചേര്‍ത്തു
മുനിസിപ്പല്‍ പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടികുറിച്ച യുഡിഎഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെഎല്‍.ഡി എഫ് നടത്തിവരുന്ന സെക്രട്ടറിയേറ്റ്, മുനിസിപ്പല്‍ പഞ്ചായത്ത് മാര്‍ച്ചിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലേക്കുള്ള എല്‍ ഡി എഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം
ഐ.എസ് ജെ ഡിജില്ലാ കമ്മിറ്റി അംഗം കരീം മയില്‍ പാറ അദ്ധ്യക്ഷത വഹിച്ചു , എല്‍ ഡി എഫ് പഞ്ചായത്ത് കണ്‍വീനര്‍ ഹമീദ് പടിഞ്ഞാര്‍ , എല്‍ ഡി എഫ് വാര്‍ഡ് മെമ്പര്‍മാരായ ഹനീഫ് കടപ്പുറം, ഷാഹിദ നിസാര്‍ . സി. പി എം ഏരിയ കമ്മിറ്റി അംഗം
എ രവിന്ദ്രന്‍ ,അ അസീസ് കുന്നില്‍.ഇന്ദിരാകുഞ്ഞിരാമന്‍ . ഐ.എംസി.സി ദൂബൈ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് കരീം മല്ലം , ജാബിര്‍ കുളങ്കര അഭിലാഷ് കെ.ബി തുടങ്ങിയവര്‍ സംസാരിച്ചു .സി.പിഎം ലോക്കല്‍ സെക്രട്ടറി സഫീര്‍ കുല്‍ സാര്‍ സ്വാഗതം പറഞ്ഞു

Photo
ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ പദ്ധതി വിഹിതം വെട്ടികുറിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നടപടിക്കെതിരെ
LDF മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് INL ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു

Scroll to Top