നിരവധി രോഗികള്‍ക്ക് ആശ്രയകേന്ദ്രമായ ബേഡകം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമന്ന്’ 1996-97 SSLC ബാച്ച് `മധുരിക്കും ഓര്‍മ്മകള്‍’ കുടുംബസംഗമം പ്രമേയത്തിലൂടെ ആവശ്യപെട്ടു. സജി ജയപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ 75 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. ബേഡഡുക്ക പഞ്ചായത്ത് 11 നാം വാര്‍ഡ് മെമ്പര്‍ ഉമാവതി.കെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രജിത. കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിപ്രസാദ് കൊളത്തൂര്‍, ഹരിദാസ് കണ്ടംകുഴി എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും ജയപുരം ടീമിന്റെ മങ്ങലംകളിയും അരങ്ങേറി. മനോഹരമായ ജയപുരം വെള്ളച്ചാട്ടവും സന്ദര്‍ശിച്ചാണ്’ സംഗമം അവസാനിപ്പിച്ചത്.
ഭാരവാഹികളായി പ്രസിഡന്റ്: സജി ജയപുരം.
ബെസ് പ്രസിഡന്റ് : രതീഷ്’ വാവടുക്കം
സെക്രട്ടറി : പ്രജിത. കെ
ജോ: സെക്രട്ടറി : സതീശന്‍. സി
ട്രഷറര്‍ : ഗണേഷ്, പി.




