കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വ്വമെന്ന് ഹൈക്കോടതി. അഴിമതി കേസില്‍ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയില്‍ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരമാര്‍ശം.
കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വ്വമെന്ന് ഹൈക്കോടതി. ഉത്തരവ് ചോര്‍ത്തിയതാണെന്ന് ആര്‍ക്കാണ് സംശയമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. അഴിമതി കേസില്‍ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയില്‍ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരമാര്‍ശം. അഴിമതിക്കാരെ ഒഴിവാക്കി നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് കഴിയണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന് കളങ്കമാകുമെന്നും കോടതി ഓര്‍മിപ്പിച്ചു. കോടതി വിമര്‍ശനത്തിന് പിന്നാലെ കെ എ രതീഷ് പദവികള്‍ രാജിവെച്ചെന്ന് ഹജിക്കാരന്‍ കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് ചോര്‍ന്നതില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്: പ്രോസിക്യൂഷന്‍ ഉത്തരവ് പ്രതിക്ക് ചോര്‍ന്നത് മനപൂര്‍വമെന്ന് ഹൈക്കോടതി




