അമ്പലത്തറ : ആഗസ്റ്റ് 06, ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്‌നേഹവീട് അമ്പലത്തറയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ റാലിയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.
അണുവായുധങ്ങളുടെ ഭീകരതയെക്കുറിച്ചും ലോകസമാധാനത്തിന്റെ അനിവാര്യതയെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
പരിപാടിയില്‍ സജിന സ്വാഗതം ആശംസിച്ചു. ഹിരോഷിമ ദിനത്തിന്റെ ചരിത്രവും മനുഷ്യരാശിക്ക് അത് നല്‍കുന്ന സമാധാന സന്ദേശവും മുനീസ അമ്പലത്തറ വിശദീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളുമായി റാലിയില്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക്
പി. വി. ദില്‍ന, കെ. നിമിത, എം. മനീഷ, കെ. സുമതി, കെ. പ്രസീത, ജയശ്രീ, പുഷ്പജ , എന്നിവര്‍ നേതൃത്വം നല്‍കി.




