കുമ്പള ശ്രീ ഗോപാലകൃഷ്ണ സഭാ മണ്ഡപത്തില്‍ മേളയ്ക്ക് വേദിയാവും.
കുമ്പള.കുമ്പളയില്‍ ആദ്യമായി കര്‍ണാടക ശ്രീ രാജരാജേശ്വരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലയിലെ സ്വന്തം ഉല്‍പ്പന്നമായ ചക്ക മഹോത്സവവും,നാടന്‍ ഭക്ഷ്യമേളയും കുമ്പളയ്ക്ക് വേറിട്ട കാഴ്ചയാകും.നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യ മേളയ്ക്കാണ് കുമ്പള ശ്രീ ഗോപാലകൃഷ്ണ സഭാ മണ്ഡപത്തില്‍ വേദി ഒരുങ്ങുന്നത്.
2026 ആഗസ്റ്റ് 13, 14,15,16 തീയതികളിലാണ് ഭക്ഷ്യമേള ഒരുക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തനതായ നാടന്‍ ലഘു ഭക്ഷണങ്ങള്‍ മേളയിലുണ്ടാകും. രുചിയൂറും നാടന്‍ ഭക്ഷണങ്ങളുടെ കലവറയാണ് കുമ്പളയില്‍ 4 ദിവസങ്ങളിലായി ഒരുക്കുന്നത്.നാടന്‍ ഭക്ഷണത്തില്‍ കൈപ്പുണ്യം നേടിയിട്ടുള്ള തദ്ദേശീയരായവരെ സ്വയം തൊഴിലിന് പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ശ്രീ രാജരാജേശ്വരി സംഘാടകര്‍ പറയുന്നു.
നാടന്‍ ഭക്ഷ്യ മേളക്കൊപ്പം കാസര്‍ഗോഡിന്റെ സ്വന്തം ഉല്‍പ്പന്നമായ ചക്കയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ചക്ക ഹോളിഗെ,ചക്ക ജിലേബി,ചക്ക ഐസ്‌ക്രീം,ചക്ക ജ്യൂസ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കും. ഇതോടൊപ്പം നാടന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍, കൈത്തറി സാരികള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും മേളയുടെ ഭാഗമായിട്ടു ണ്ടാകും.ഇതിനായിട്ടുള്ള ഒരുക്കങ്ങള്‍ കുമ്പളയില്‍ നടന്നുവരുന്നതായി ശ്രീ രാജരാജേശ്വരി സംഘാടകരായ ഗണേഷ് ബിസി റോഡ്, അശ്വിനി മൈസൂര്‍,മധു സ്വാമി മൈസൂര്‍,സുമ ബി സി റോഡ് എന്നിവര്‍ അറിയിച്ചു.
ഫോട്ടോ: കാസര്‍ഗോഡിന്റെ സ്വന്തം ഉല്‍പ്പന്നമായ ചക്ക മഹോത്സവത്തിന് കുമ്പള ഒരുങ്ങുന്നു.




