കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച മുന്‍കാല നേതൃസംഗമവും തലമുറ സംഗമവുമായ ‘ഓര്‍മ്മപ്പെയ്ത്ത്’ ശ്രദ്ധേയമായി. സംഘടനയുടെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കുവഹിച്ച മുന്‍കാല നേതാക്കളും നിലവിലെ നേതൃനിരയും ഒരേ വേദിയില്‍ ഒത്തുചേര്‍ന്ന പരിപാടി വേറിട്ട അനുഭവമായി.
സംഘടനയുടെ ചരിത്രവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ച സംഗമം പഴയതും പുതിയതുമായ തലമുറകളെ ഹൃദയബന്ധത്തിലൂടെ കോര്‍ത്തിണക്കി. മുന്‍കാല നേതാക്കളെ ആദരിക്കുകയും അവരുടെ സേവനങ്ങള്‍ അനുസ്മരിക്കുകയും ചെയ്ത ചടങ്ങ് പങ്കെടുത്തവരില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. മുന്‍കാല പ്രവര്‍ത്തനാനുഭവങ്ങളും സംഘടനയുടെ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുന്നതിനും പ്രവര്‍ത്തകബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ‘ഓര്‍മ്മപ്പെയ്ത്ത്’ വേദിയായതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്‍കാല ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ പ്രൗഢി പകര്‍ന്നു.
കാസര്‍കോട്ടെ ക്യാപിറ്റല്‍ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് പ്രഥമ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ അബ്ദുല്‍ സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രഭാഷണം നടത്തി.
മുന്‍കാല സംസ്ഥാന ഭാരവാഹികളായ സിദ്ധീഖ് നദ്വി ചേരൂര്‍, ടി.വി. അഹമ്മദ് ദാരിമി, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, മുന്‍ ജില്ലാ പ്രസിഡന്റുമാരായ ബദറുദ്ധീന്‍ ചെങ്കള, അബ്ബാസ് ഫൈസി പുത്തിഗെ, ഖാലീദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, താജുദ്ദീന്‍ ദാരിമി പടന്ന, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുന്‍ ജനറല്‍ സെക്രട്ടറിമാരായ സുലൈമാന്‍ മൗലവി, അബ്ദുറഹ്‌മാന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ കൊമ്പോട്, റഷീദ് ബെളിഞ്ചം, മുഹമ്മദ് ഫൈസി കജെ, മുഷ്താഖ് ദാരിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുന്‍ ട്രഷറര്‍മാരായ കരീം ഫൈസി മുക്കൂട്, ലത്തീഫ് അസ്‌നവി ചെര്‍ക്കള, എം.എ. ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഇസ്മാഈല്‍ അസ്ഹരി, യൂനൂസ് ഫൈസി കാക്കടവ്, മുന്‍ ഭാരവാഹികളായ മാഹിന്‍ ദാരിമി പാത്തൂര്‍, സിറാജുദ്ദീന്‍ ഖാസിലൈന്‍, മഹ്‌മൂദ് അസ്‌നവി ദേളി, മുഹമ്മദലി തൃക്കരിപ്പൂര്‍, യൂസുഫ് മാസ്റ്റര്‍ ആമത്തല, അഹ്‌മദ് ഓട്ടപ്പടവ്, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബെളിഞ്ചം, സലാം ഫൈസി പേരാല്‍ തുടങ്ങിയവര്‍ സംഘടനയിലെ പ്രവര്‍ത്തനാനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചു. സമസ്ത ജില്ലാ മുശാവറ അംഗം
ഫസലുറഹ്‌മാന്‍ ദാരിമി കുമ്പടാജെ, അബ്ദുല്ല യമാനി മേല്‍പറമ്പ്, അബ്ദുല്‍ ഖാദര്‍ അസ്അദി, ഹമീദ് ഫൈസി പൊവ്വല്‍, ഹമീദ് മുട്ടത്തൊടി, സുബൈര്‍ നിസാമി, ശെരീഫ് നിസാമി മുഗു, മൂസ നിസാമി, ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍, റാസിഖ് ഹുദവി, ഇല്യാസ് ഹുദവി, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, റസാഖ് ദാരിമി മീലാദ് നഗര്‍, ശുക്കൂര്‍ മൗലവി മക്കോട്, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഉസാം പള്ളങ്കോട്, കെ.എച്ച്. അഷ്‌റഫ് ഫൈസി, യൂസഫ് മൗലവി കിന്നിംങ്കാര്‍, ഇസ്മാഈല്‍ മൗലവി കാഞ്ഞങ്ങാട്, ഉമര്‍ മൗലവി, ഫാറൂഖ് തങ്ങള്‍ അല്‍ അസ്ഹരി, റസാഖ് അസ്ഹരി മഞ്ചേശ്വരം, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍, മുനീര്‍ ഫൈസി ഇടിയടുക്ക, അബ്ദുല്‍ റസാഖ് അര്‍ഷദി കുമ്പടാജെ, അന്‍വര്‍ തുപ്പക്കല്‍, കബീര്‍ ഫൈസി പെരിങ്കടി, ഫൈസല്‍ ദാരിമി ഉപ്പള, സുഹൈല്‍ ഫൈസി കമ്പാര്‍, മുഹ്യിദ്ദീന്‍ ഫൈസി പുളിക്കൂര്‍, സയ്യിദ് യാസര്‍ തങ്ങള്‍ ജമലുലൈലി, സയ്യിദ് നാസിഅ തങ്ങള്‍ ജമലുലൈലി, അബ്ദുല്ല മൗലവി പാണലം, ഹനീഫ് ഫൈസി മഞ്ചേശ്വരം, ഫിറോസ് ഓണന്ത, അസീസ് ഹേരൂര്‍, അബ്ദുല്ല ടി.എന്‍. മൂല, അന്‍സാര്‍ കാഞ്ഞങ്ങാട്, മുആദ് ദാരിമി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
തലമുറകളെ കോര്‍ത്തിണക്കി ‘ഓര്‍മ്മപ്പെയ്ത്ത്’; ശ്രദ്ധ നേടി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ തലമുറ സംഗമം




