വിദ്യാനഗര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധമിരമ്പി.
സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക,
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക,
പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക; പഴയ പെന്‍ഷന്‍ പദ്ധതി പുനഃസജ്ജപിക്കുക.
ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക.
മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക.
ഏണ്‍ഡ് ലീവ് സറണ്ടര്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക.
അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദു ചെയ്യുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക.
വര്‍ഗീയതയെ ചെറുക്കുക
എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി
കേരള എന്‍ ജി ഒ യൂണിയന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്
ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച് ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ വിനോദ് അധ്യക്ഷനായി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ആര്‍ സ്മിത , സംസ്ഥാന കമ്മിറ്റിയംഗം വി ജഗദീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിനും ധര്‍ണ്ണക്കും എം ജിതേഷ്, എ വി റീന, കെ മണികണ്ഠന്‍, പി ഡി രതീഷ്, കെ വിനോദ് കുമാര്‍, എം സുനില്‍കുമാര്‍, പി.വി മഹേഷ് കുമാര്‍, എം അനിത എന്നിവര്‍ നേതൃത്വം നല്‍കി.




