ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ലഹരിക്കെതിരെ ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്ക് റാലി

ലഹരിക്കെതിരെ ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. കേരള സര്‍ക്കാറിന്റെ ഓപ്പറേഷന്‍ തൂഫാന്‍-ദി നര്‍ക്കോ ഹണ്ട് എന്ന ലഹരി വിമുക്ത പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് ഈ ഭീമന്‍ ബൈക്ക് റാലി നടത്തുന്നത്. കേരളത്തില്‍ ആദ്യമായാണ് 150 ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ റാലി നടക്കുന്നത്.

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസിന്റെയും സതേണ്‍ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പ് (ടസ്‌കര്‍ ചാപ്റ്റര്‍, ബെംഗളൂരു) യുടെയും സഹകരണത്തോടെയുമാണ് ഈ ചരിത്രപരമായ റാലി സംഘടിപ്പിക്കുന്നത്. ലഹരി മാഫിയയ്ക്ക് നമ്മുടെ നാട്ടില്‍ ഇടമില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്ന റാലി, യുവതലമുറയുടെ ഭാവി സംരക്ഷിക്കാനുള്ള ഒരു ജനകീയ വിപ്ലവമാകും.

2026 ആഗസ്റ്റ് 8 രാവിലെ 10:00 മണിക്ക് ബേക്കല്‍ താജ് ഗേറ്റ്വേയില്‍ ജില്ലാ പോലീസ് മേധാവി ശ്രീ. നിധിന്‍ രാജ് ഐ.പി.എസ്. ഫ്ളാഗ് ഓഫ് നിര്‍വഹിക്കും

  • റൂട്ട്: ബേക്കല്‍ ഗേറ്റ്വേ, പാലക്കുന്ന്, ഉദുമ, മേല്‍പറമ്പ്, ഓള്‍ഡ് പ്രസ്സ് ക്ലബ് ജംഗ്ഷന്‍, ട്രാഫിക് കറന്തക്കാട്, ന്യൂ ബസ് സ്റ്റാന്‍ഡ്, എം.ജി. റോഡ് വഴി തിരിച്ച് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സമാപിക്കും.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍

  1. ഷാഫി നലപ്പാട്, പ്രസിഡന്റ്, ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി
  2. ഷാഫി നെല്ലിക്കുന്ന്, സെക്രട്ടറി, ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി
  3. ഡോ. സി.ടി. മുസ്തഫ, ട്രഷറര്‍, ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി
  4. ഫാറൂഖ് കാസ്മി, പ്രോഗ്രാം ഡയറക്ടര്‍
  5. കുമാര്‍ റെഡ്ഡി, ഹാര്‍ലി-ഡേവിഡ്സണ്‍ ടസ്‌കര്‍ ചാപ്റ്റര്‍
  6. മുഹമ്മദ് അസീം, അസി. ഡയറക്ടര്‍
  7. ഷെരീഫ് കപ്പില്‍, ഡയറക്ടര്‍, ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി
  8. അനസ്, ഡയറക്ടര്‍, ബേക്കല്‍ ബീച്ച് പാര്‍ക്ക്
  9. ആശു ധര്‍, ക്രിയേറ്റീവ് ലീഡ്
  10. നസ്നീന്‍ & തസീന്‍, ലേഡീസ് ഓഫ് ഹാര്‍ലി

ഫ്ളാഗ് ഓഫ് വേദിയിലേക്ക് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിക്കുന്നു.

Scroll to Top