ഖത്തര്‍ എംഡിസിപിയന്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ഡോസ് ഡെവിള്‍സ് കിരീട ജേതാക്കള്‍

ദോഹ: മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി അലൂമിനി അസോസിയേഷന്‍ – ഖത്തര്‍ (Qatar MDCPians) സംഘടിപ്പിച്ച ഖത്തര്‍ എംഡിസിപിയന്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2026-ല്‍ ഡോസ് ഡെവിള്‍സ് (Dose Devils) കിരീടം സ്വന്തമാക്കി.

ഗറാഫയിലെ Pearling International School ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ശക്തരായ Pharma Kinetics ടീമിനെ പരാജയപ്പെടുത്തിയാണ് ഡോസ് ഡെവിള്‍സ് ജേതാക്കളായത്. മികച്ച പോരാട്ടവീര്യവും കായിക മികവും നിറഞ്ഞ ഫൈനല്‍ മത്സരം കാണികള്‍ക്ക് ആവേശകരമായ ക്രിക്കറ്റ് അനുഭവമായി.

ഫൈനല്‍ മത്സരത്തിലെ മികച്ച പ്രകടനത്തിന് അബ്ദുല്‍ റഹിമാന്‍ എരിയാല്‍ Man of the Match പുരസ്‌കാരം നേടി. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ജസ്സിര്‍ മാങ്ങാട് Player of the Tournament ആയി തിരഞ്ഞെടുക്കപ്പെട്ടു.

Pharma Super Kings, Pharma Warriors, Dose Devils, Pharma Kinetics എന്നീ നാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ലീഗ് മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ആവേശവും മത്സരവീര്യവും നിറഞ്ഞ പോരാട്ടങ്ങളാണ് അരങ്ങേറിയത്. ഖത്തറിലെ എംഡിസിപിയന്‍സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കായിക മികവും ടൂര്‍ണമെന്റിന്റെ വിജയത്തിന് കരുത്തേകി.

മത്സരങ്ങള്‍ ഷെരീഫ് മേപ്പുരി, നവീന്‍ ക്രിസ്റ്റീഫോര്‍ എന്നിവര്‍ നിയന്ത്രിച്ചു. വിജയികള്‍ക്കും വ്യക്തിഗത മികവ് പുലര്‍ത്തിയ താരങ്ങള്‍ക്കും ട്രോഫികളും പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, വിനോദ മത്സരങ്ങള്‍, ഗെയിമുകള്‍, സമ്മാന പദ്ധതികള്‍ എന്നിവയും സംഘടിപ്പിച്ചു. ഖത്തറിലെ എംഡിസിപിയന്‍സ് അംഗങ്ങളും കുടുംബാംഗങ്ങളും വന്‍ തോതില്‍ പങ്കെടുത്ത പരിപാടി മുന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതല്‍ ദൃഢമാക്കുന്ന വേദിയായി മാറി.

പരിപാടിക്ക് ആരിഫ് ബംബ്രണ്‍, ഹനീഫ് പേരാല്‍, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഷംനാദ് കല്ലാര്‍, അഷ്‌റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേട്രിയ, അജ്മല്‍ റോഷന്‍, സുലൈമാന്‍ അസ്‌കര്‍, ഹസീബ്, ഉസൈര്‍ മുഹമ്മദ്, നൗഫല്‍, ജസ്സിര്‍ മാങ്ങാട്, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top