കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി

ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റയുടെ ചികിത്സാ സഹായം നല്‍കുന്നതിന്റെ ഭാഗമായി പതിനൊന്നാം വാര്‍ഡിലെ ഒരു വ്യക്തിക്കുള്ള ചികിത്സാ സഹായം മുസ്ലിം ലീഗ് പതിനൊന്നാം വാര്‍ഡ് ട്രഷറര്‍ അബ്ദുല്‍ കാദര്‍ മിഹ്‌റാജിന് സൗദി ജിദ്ദ കെഎംസിസി കാസറഗോഡ് ജില്ല പ്രസിഡന്റും ,കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ അബ്ദുല്ല ഹിറ്റാച്ചി കൈമാറി . പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ,മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്‍ റഹ്‌മാന്‍ കാസി , ഗോവ അബ്ദുല്ല ഹാജി , കെഎംസിസി നേതാക്കളായ അബ്ദുല്‍ കാദര്‍ മിഹ്‌റാജ് , റൗഫ് കാസി എരിയപ്പാടി , സക്കരിയ കെ എ , യൂത്ത് ലീഗ് ജനറല്‍ സെക്രെട്ടറി സിദ്ദീഖ് വൈ എ മറ്റു മുസ്ലിം ലീഗിന്റെയും കെഎംസിസി യുടേയും പ്രവര്‍ത്തകരും സംബന്ധിച്ചു .

Scroll to Top