ഓറഞ്ച് അലര്‍ട്ട്: കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 8) അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ഓഗസ്റ്റ് 8) കാസറഗോഡ് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പും (Orange Alert) പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നാളെ അവധി പ്രഖ്യാപിച്ചു
സ്‌കൂളുകള്‍, കോളേജുകള്‍, മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

ഒരു സ്‌കൂളിലും സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പാടില്ല.

മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന്
ജില്ലാ കളക്ടര്‍, അറിയിച്ചു

Scroll to Top