ദില്ലി: എഥനോള്‍ പെട്രോള്‍ പദ്ധതി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി ജനങ്ങളുടെ വാഹനങ്ങള്‍ തകരാറിലാക്കുന്നുവെന്നും ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. നേരിട്ടുള്ള കവര്‍ച്ചയാണ് നടക്കുന്നത്. വിഷയം ശക്തമായി ഏറ്റെടുക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. എഥനോള്‍ പെട്രോള്‍ പദ്ധതിക്കെതിരെ സിപിഎമ്മും രം?ഗത്തെത്തി. പദ്ധതിക്കെതിരെ പിബി രം?ഗത്തെത്തി. ആളുകള്‍ക്ക് ഇഷ്ടമുള്ള പെട്രോള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 20 ശതമാനത്തിലധികം എഥനോള്‍ ബ്ലെന്‍ഡിം?ഗ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ സര്‍ക്കാര്‍ പരി?ഗണിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത നയം ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കുന്നതാണെന്നും പിബി വ്യക്തമാക്കി. എഥനോള്‍ കലര്‍ന്ന ഇന്ധനം വാഹനങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചതും, പിന്നീട് സമ്മര്‍ദ്ദങ്ങള്‍ മൂലം ആ കത്ത് പിന്‍വലിച്ചതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. എഥനോള്‍ അടങ്ങിയ ഇന്ധനത്തിന് വില കുറവായിരിക്കുമെന്ന് ആദ്യ ഘട്ടത്തില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും E20 ഇന്ധനം ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്. മറ്റ് ബദലുകളില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
പട്ടിണിയും പോഷകാഹാരക്കുറവും നിലനില്‍ക്കുന്ന രാജ്യത്ത് ഇന്ധന നിര്‍മ്മാണത്തിനായി ഭക്ഷ്യവിളകള്‍ തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും സിപിഎം ആരോപിച്ചു. ഇതിനായി അമേരിക്കയില്‍ നിന്ന് ജി.എം (ജെനറ്റിക്കലി മോഡിഫൈഡ്) ചോളം ഇറക്കുമതി ചെയ്യുന്നത് പ്രാദേശിക കൃഷിയെയും മനുഷ്യ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. കൂടാതെ, വന്‍കിട കോര്‍പ്പറേറ്റുകളെയും പഞ്ചസാര മില്ലുകളെയും മാത്രം സഹായിക്കുന്ന ഈ നയം ഭൂഗര്‍ഭജല ചൂഷണത്തിനും കാരണമാകുന്നു. സാധാരണ പെട്രോളും മിശ്രിത ഇന്ധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും, എഥനോള്‍ ഇന്ധനത്തിന് കുറഞ്ഞ വില നിശ്ചയിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ജനവിരുദ്ധമായ ഈ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.




