വനിതാ-ശിശു വികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.എസ്. സെല്‍, പോഷണ്‍ അഭിയാന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം 2026-ന്റെ ഭാഗമായി ജില്ലാതല സെമിനാറും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ നടന്ന ചടങ്ങ് കാസര്‍കോട് സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ രേണുകാദേവി തങ്കച്ചി എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിഷാമോള്‍ വി.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ഐ.സി.ഡി.എസ്. പ്രൊജക്റ്റ് സി.ഡി.പി.ഒ ശ്രീജ വി. സംസാരിച്ചു. കാഞ്ഞങ്ങാട് ഐ.സി.ഡി.എസ്. ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ ജെംലാ റാണി എ. കെ. സ്വാഗതവും കാഞ്ഞങ്ങാട് സി.ഡി.പി.ഒ സയാഹ്ന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന വിഷയാവതരണത്തില്‍ ‘ജീവിതത്തില്‍ സുസ്ഥിരമായ തുടക്കത്തിനായി മുലയൂട്ടല്‍: പ്രവര്‍ത്തിക്കുന്നത് ശക്തിപ്പെടുത്തുക’ എന്ന വിഷയത്തില്‍ കാസര്‍കോട് ഗവ. വുമണ്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യന്‍ ഡോ. ബിപിന്‍ കെ. ക്ലാസെടുത്തു. ‘മുലയൂട്ടല്‍ സൗഹൃദ ജോലിസ്ഥലവും പ്രസവാനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ അഡ്വ. രേണുകാദേവി തങ്കച്ചി എസ്. സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് അങ്കണവാടി ജീവനക്കാര്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ പരിപാടികളും അരങ്ങേറി. പരപ്പ ഐ.സി.ഡി.എസ്. ടീം ‘മുലയൂട്ടല്‍-സമ്പൂര്‍ണ്ണ പോഷകാഹാരം, മിത്ത് ആന്റ് ഫാക്ട്സ് എന്ന വിഷയത്തില്‍ നാടകവും, കാഞ്ഞങ്ങാട് അഡിഷണല്‍ ഐ.സി.ഡി.എസ്. ടീം മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കിറ്റും അവതരിപ്പിച്ചു.




