ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റി വെച്ചു

ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാല്‍ മോഹന്‍ലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റി വെച്ചു. ലാല്‍ ഒഴികെ ഉള്ള താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. ?ഗായിക കെ എസ് ചിത്ര, മനോജ് കെ ജയന്‍ അടക്കമുള്ളവര്‍ എത്തിയെങ്കിലും മോഹന്‍ലാലിന് വിസ ലഭിച്ചിരുന്നില്ല.
തിരുവനന്തപുരം: ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാല്‍ മോഹന്‍ലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റി വെച്ചു. ലാല്‍ ഒഴികെ ഉള്ള താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. ?ഗായിക കെ എസ് ചിത്ര, മനോജ് കെ ജയന്‍ അടക്കമുള്ളവര്‍ എത്തിയെങ്കിലും മോഹന്‍ലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഓസ്ട്രേലിയന്‍ വീസക്കുള്ള കര്‍ശന വ്യവസ്ഥകളാണ് മോഹന്‍ലാലിന് വീസ ലഭിക്കുന്നതിന് പ്രശ്‌നമായതെന്നാണ് വിവരം.

Scroll to Top