Home World പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം

പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം

by KCN CHANNEL
0 comment

പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം; മരണം 30 കവിഞ്ഞതായി റിപ്പോര്‍ട്ട്

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരുക്ക്. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ച് കയറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നില്‍ പാക് താലിബാന്‍.

ഭീകരവാദികള്‍ അഫ്ഗാന്‍ സ്വദേശികള്‍ എന്ന് റിപ്പോര്‍ട്ട്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബന്നു കന്റോണ്‍മെന്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ ഇടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ ഇരച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ത്തു.

You may also like

Leave a Comment