Home World പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു

പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു

by KCN CHANNEL
0 comment

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി (ശ്വാസകോശത്തിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖം) ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്.
2013 ലാണ് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ പദവി ഏറ്റെടുത്തത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു

You may also like

Leave a Comment