പാകിസ്ഥാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള കരാറിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനോട് പറഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഞായറാഴ്ച അറിയിച്ചു.
‘വാന്‍സ് മോദിയെ വിളിച്ച് സംസാരിച്ചു. അവര്‍ ആക്രമിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തമായി ആക്രമിക്കുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞു,’ ഇന്ത്യാ ടുഡേ ടിവിയോട് വൃത്തങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള വാന്‍സിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം, പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറുമായും, തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍സി റൂബിയോ ജയ്ശങ്കറിനോട് പറഞ്ഞത്, ഈ ഫോണ്‍ സൈനിക നീക്കം ചര്‍ച്ച ചെയ്യാനല്ല ഉദ്ദേശിച്ചത് എന്നാണ്.