മൊഗ്രാല്‍.എല്‍ എസ്എസ്-യു എസ്എസ് എന്നിവയില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അനുമോദന ചടങ്ങൊരുക്കി മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ. സ്‌കൂളില്‍ നടന്ന വിജോത്സവ പരിപാടി എസ്എംസി ചെയര്‍മാന്‍ റിയാസ് കരീമിന്റെ അധ്യക്ഷതയില്‍ മുന്‍ ഹെഡ്മാസ്റ്റര്‍ സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനി ബിഎസ് സ്വാഗതം പറഞ്ഞു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വിനോദ്,മുന്‍ പി ടിഎ പ്രസിഡണ്ട് അഷറഫ് പെര്‍വാഡ്,പിടിഎ വൈസ് പ്രസിഡന്റ് എച്ച് എം കരീം, മദര്‍ പിടിഎ പ്രസിഡണ്ട് സുമയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാലിന്റെ പ്രത്യേക ഉപഹാരം ചടങ്ങില്‍ വച്ച് കുട്ടികള്‍ക്ക് കൈമാറി.ക്ലബ് പ്രതിനിധികളായി മഖ്ദൂം,നൗഷാദ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.
അധ്യാപകരായ മുഹമ്മദ്, സൈനബ,ബിജു, നസീമ,റഷീദ, റഹിയാന, ഫര്‍സാന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ:വിജയികളായ കുട്ടികള്‍ക്കൊപ്പം അധ്യാപകരും, പിടിഎ-എസ് എം സി ഭാരവാഹികളും
ഫോട്ടോ:വിജയോ ത്സവം മുന്‍ ഹെഡ് മാസ്റ്റര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.




