കുട്ടികളില്‍ കലാവാസനയും സാഹിത്യ അഭിരുചിയും വളര്‍ത്തുന്നതില്‍ കലോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

അഷ്റഫ് കര്‍ള

?കുമ്പള: പഠനത്തില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം കുട്ടികളില്‍ കലാ-സാഹിത്യ അഭിരുചിയും ചിത്രരചനാ നൈപുണ്യവും വളര്‍ത്തിയെടുക്കുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള അഭിപ്രായപ്പെട്ടു.

കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം (2026) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
?മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും സമ്മാനം നേടുന്നതും പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ആത്മവിശ്വാസത്തോടെ വേദിയിലെത്തുക, സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുക, ഒപ്പം മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുക എന്നതുമാണ്.
ഇതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്.

വളര്‍ന്നുവരുന്ന പ്രതിഭാധനരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തരം കലാമേളകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

?പി.ടി.എ. പ്രസിഡന്റ് മൊയ്ദീന്‍ അസീസ് കെ.എം. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ്, പ്രിന്‍സിപ്പല്‍ സിന്ധു, കെ.എം. അബ്ബാസ് ആരിക്കാടി, രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രധാന അധ്യാപിക ഷൈലജ ടീച്ചര്‍ സ്വാഗതം പറഞ്ഞു.

?കെ.വി. യൂസഫ് അലി കുമ്പള, വിനിഷ ഷാജി, രത്‌നാകരന്‍, സാഹിറ ലത്തീഫ്, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, കെ.ബി. യൂസഫ് കുമ്പള, മുന്ന, മഞ്ജുഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. രവി മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

Scroll to Top