കാസര്‍കോട് : മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല യൂത്ത് ലീഗ് നേതാക്കളെ പങ്കെടുപ്പിച്ച് ‘ഫ്‌ലാഷ് ബാക്ക്’ പരിപാടി സംഘടിപ്പിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന മുന്‍കാല നേതാക്കള്‍ തങ്ങളുടെ സംഘടനാ ജീവിതത്തിലെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു. സംഘടനയുടെ വളര്‍ച്ചയില്‍ തങ്ങള്‍ വഹിച്ച പങ്കും അക്കാലത്തെ പ്രവര്‍ത്തന രീതികളും പുതിയ തലമുറയുമായി പങ്കുവെച്ചത് പരിപാടിയെ വേറിട്ട അനുഭവമാക്കി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. പഴയകാല നേതാക്കളുടെ ഓര്‍മ്മകള്‍ പുതുതലമുറയിലെ പ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ ചരിത്രവും പാരമ്പര്യവും അടുത്തറിയാനുള്ള അവസരമാണെന്നും മുന്‍കാല പ്രവര്‍ത്തകരുടെ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.കെ.എം അഷ്റഫ് എം.എല്‍.എ, എം.സി ഖമറുദ്ധീന്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, എ.ബി ഷാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.




