26
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ട്രാവലറും കാറും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറ് പേര്‍ക്ക് ഗുരുതരപരിക്കേറ്റു. വടകര ദേശീയപാതയില്‍ മൂരാട് പാലത്തിനു സമീപമാണ് കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിന്‍ ലാല്‍ എന്നിവരാണ് മരിച്ചത്.