Home Kerala കരിപ്പൂരില്‍ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട; പിടികൂടിയത് 40 കോടിയോളം വിലവരുന്ന കഞ്ചാവ്; മൂന്ന് വനിതകള്‍ പിടിയില്‍

കരിപ്പൂരില്‍ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട; പിടികൂടിയത് 40 കോടിയോളം വിലവരുന്ന കഞ്ചാവ്; മൂന്ന് വനിതകള്‍ പിടിയില്‍

by KCN CHANNEL
0 comment

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍, കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ , തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരില്‍ നിന്ന് പിടികൂടിയ 34 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ തായ്ലന്‍ഡ് നിര്‍മ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസ ലഹരിയും കണ്ടെത്തിയിരുന്നു. ലഹരി എത്തിച്ചത് തായ്‌ലാന്‍ഡില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നിലവില്‍ പിടിയിലായ മൂന്ന് വനിതകളേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ലഹരി എത്തിച്ചത് തായ്‌ലാന്‍ഡില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെയും സമാനമായ രീതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.

അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ട്രാളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. ഇത് ഏറ്റുവാങ്ങാന്‍ വന്ന ഇടവേലിക്കല്‍ സ്വദേശി റിജില്‍, തലശ്ശേരി സ്വദേശി റോഷന്‍ ആര്‍ ബാബു എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment