Home Kerala യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്ലിന്‍ ദാസിന് ജാമ്യം

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്ലിന്‍ ദാസിന് ജാമ്യം

by KCN CHANNEL
0 comment

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാല്‍ ബെയ്ലിനും മര്‍ദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം പൂര്‍ണമായും മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ബെയ്ലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

അഭിഭാഷക ഓഫീസിനുള്ളില്‍ രണ്ടു ജൂനിയര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാര്‍ അസോസിയേനെ തള്ളി മര്‍ദനമേറ്റ വി.ശ്യാമിലി രംഗത്തെത്തിയതുള്‍പ്പടെ വിവാദമായിരുന്നു.

You may also like

Leave a Comment