Home Kerala എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം: കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞ് വെക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം: കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞ് വെക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

by KCN CHANNEL
0 comment

കൊച്ചി : കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ ഉടമകള്‍ക്ക് തിരിച്ചടി. എംഎസ്സി കപ്പല്‍ കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. അപകടത്തില്‍പ്പെട്ട കപ്പലിലെ കണ്ടെയിനറില്‍ കാഷ്യൂ ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടെന്നാരോപിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
MSC MANASA F എന്ന കപ്പല്‍ തടഞ്ഞുവയ്ക്കാനാണ് നിര്‍ദ്ദേശം. ആറു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാം. ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

You may also like

Leave a Comment