ചെങ്കള റഹ്‌മത്ത് നഗര്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെങ്കള റെയ്ഞ്ച് തല ഉദ്ഘാടനം റഹ്‌മത്ത് നഗര്‍ അല്‍ മദ്രസത്തുല്‍ ബദരിയ്യയില്‍ വെച്ച് നടന്നു. ലഹരി മനുഷ്യനെ മൃഗതുല്യനാക്കുമെന്നും ലഹരി മനുഷ്യരാശിക്ക് ആപത്താണെന്നും ലഹരി തിന്മകളുടെ താക്കോല്‍ ആണെന്നും അതിലേക്ക് അടുക്കരുത് എന്നും സമസ്ത ജില്ലാ മുശാവറ അംഗം ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി ഉദ്ഘാടനത്തില്‍ പറഞ്ഞു. റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ് എം എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. ഹാരിസ് ദാരിമി ബെദിര ആമുഖ പ്രസംഗം നടത്തി. റഹ്‌മത്ത് നഗര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സലാം അസ്ഹരി ഉല്‍ബോധനം നടത്തി. വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ അസംബ്ലിയില്‍ റെയ്ഞ്ച് എസ്.ബി.വി കണ്‍വീനര്‍ അബൂ ലബീബ് ഹിമമി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒപ്പുശേഖരണ ഉദ്ഘാടനം മാനേജ്‌മെന്റ് റെയ്ഞ്ച് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ഒരു വാരം ഒരു അറിവ് എന്ന ചോദ്യോത്തര വേദി ജമാഅത്ത് പ്രസിഡണ്ട് ശംസുദ്ധീന്‍ ഹാജി എന്‍ജിനീയര്‍ നിര്‍വഹിച്ചു. അല്‍ മദ്രസത്തുല്‍ ബദരിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. എസ്.ബി.വി റെയ്ഞ്ച് കണ്‍വീനര്‍ ഹാഫിള് ദാരിമി , പി.ടി.എ പ്രസിഡന്റ് ഹനീഫ് എരിയാല്‍ , മജീദ് റഹ്‌മത്ത് നഗര്‍ , സമദ് , എം.എം ഖാദര്‍ , അബ്ദുല്‍ റഹ്‌മാന്‍ അസ്‌നവി , ബദ്‌റുദ്ധീന്‍ അസ്ഹരി , ഇബ്‌റാഹീം ഹനീഫി , റഹീം താജ് ,മഹ്‌മൂദ് ലത്തീഫി സംസാരിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെങ്കള റെയ്ഞ്ച് തല ഉദ്ഘാടനം ശ്രദ്ധേയമായി
22