പിര്‌സപ്പാട് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.


ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 97 -98 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയായ പിര്‌സപ്പാട് എല്ലാ വര്‍ഷവും നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്തു. പഠനവും അനുബന്ധ പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഓരോ കുട്ടികള്‍ക്ക് വീതമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷമീം, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആസിയത്ത് നിലുഫര്‍ സുല്‍ത്താന എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍ മാഷ്, സീനിയര്‍ അസിസ്റ്റന്റ് മധു മാഷ് എന്നിവരാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.
പിര്‌സപ്പാട് കൂട്ടായ്മയിലെ അംഗങ്ങളായ രതീഷ് പരവനടുക്കം, യാക്കൂബ് എം എ, ജാഫര്‍ ഉലൂജി, ഇസ്മത്ത് സമീര്‍ മണല്‍, സുരേഷ് കുമാര്‍ കൊമ്പനടുക്കം, സെലീന എ ബി മിയാപദവ്, ഫസീല സി.എം. മണല്‍, ഫെമിന കെ.എം. മുണ്ടാംകുളം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Scroll to Top