കാസറഗോഡ് –കാസറഗോഡ് ജില്ലാ ബില്ലവ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു.പരിവാടി ഉപ്പള അംബാര്‍ മലറായ ദൈവസ്ഥാനം ട്രസ്റ്റി വീരപ്പ അംബാര്‍ ഉല്‍ഘടനം ചെയ്തു.ബില്ലവ സേവാ സംഘം ജില്ലാ പ്രസിഡന്റ് കെ.കമലാക്ഷ സുവര്‍ണ അധ്യക്ഷ വഹിച്ചു. 2025-26 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സമാജത്തിലെ ഉന്നത വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.കാസറഗോഡ് നഗര സഭ കൗണ്‍സിലര്‍ കെ.ആര്‍.ഹരീഷ് ,അശോക് ബാഡൂര്‍ ,കെ.സരോജിനി ,ചന്ദ്രശേഖര ചിപ്ലികൊട്ടെ ,കെ.സുരേഷ് സുവര്‍ണ ,ലവ മീപ്പുഗുരി ,കെ.ശിവ ,നാരായണ കൊറക്കോട് ,വസന്തി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭാസ്‌കര സ്വാഗതവും ജില്ലാ സെക്രട്ടറി രവി കൊട്ടെകാര്‍ നന്ദി
ജില്ലാ ബില്ലവ സേവാ സംഘം അനുമോദന സദസ്സ് സംഘടിപ്പിച്ചു




