എസ് വൈ എഫ് സാരഥി സഞ്ചാരത്തിന് ജില്ലയില്‍ സ്വീകരണം


കാസര്‍ഗോഡ്:- ‘പ്രവര്‍ത്തകര്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ സുന്നി യുവജന ഫെഡറേഷന്‍ നടത്തുന്ന യുവജന ഫെഡറേഷന്‍ സംസ്ഥാന സാരഥി സഞ്ചാരത്തിന് കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കരയില്‍ സ്വീകരണം നല്‍കി. എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കല്ലട അധ്യക്ഷത വഹിച്ചു. ഡാറ്റാ റിലീവിങ് ജില്ലാ ജനറല്‍ സെക്രട്ടറി ഫവാസ് വഹബി അവതരിപ്പിച്ചു. ഓപ്പണ്‍ മൈക്ക് സെക്ഷന്‍ സംസ്ഥാന റിലീഫ് സെല്‍ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ മൂന്നിയൂര്‍ നേതൃത്വം നല്‍കി. സാരഥി സന്ദേശം എസ് വൈ എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബാഖവി കാളികാവ് നടത്തി. എസ് വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ഹംസ വഹബി, ബില്‍ഹിക്മ സംസ്ഥാന ട്രഷറര്‍ സൈതലവി ലത്തീഫി, കരീം വഹബി ഉഗ്രപുരം, താജുദ്ദീന്‍ ദാറാനി വെളിമണ്ണ, ഇസ്മായില്‍ വഹബി കാടങ്കോട്, ഇസ്മായില്‍ നിസാമി ബിലാല്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു. റാഷിദ് വഹബി സ്വാഗതവും വാഹിദ് വഹബി നന്ദിയും പറഞ്ഞു.

Scroll to Top