കറന്തക്കാട്- റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്താതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പിണറായി സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ യുവമോര്‍ച്ച കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
കാസറഗോഡ് താലൂക്ക് ഓഫീസിനു മുന്‍വശത്തെ റോഡ് തടഞ്ഞുകൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. റോഡിന്റെ മോശം അവസ്ഥ ജനങ്ങളില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നും, ഇത് സര്‍ക്കാര്‍ ഗുരുതരമായി പരിഗണിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൊല്ലാലയില്‍ അശ്വിന്‍ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോകുല്‍ ദാസ് തൃക്കരിപ്പൂര്‍, പ്രദീപ് തളിപടുപ്പ്, പ്രാജ്വല്‍ കേളുഗുഡ്ഡെ, ശിവദീപ് വീരന്ത ഭയല്‍, അജിത് കടപ്പുറം, ഗണേഷ് അടുക്കത്ത ഭയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.




