മൊഗ്രാല്‍.കഴിഞ്ഞ വര്‍ഷം മഞ്ചേശ്വരം എം എല്‍ എ,എ കെ എം അഷ്റഫ്ന്റെ ഇടപെടലിലൂടെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച് കിട്ടിയ മൊബൈല്‍ ടെക്നീഷ്യന്‍,കമ്പ്യൂട്ടര്‍ ആനിമേഷന്‍ എന്നീ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ പുനസ്ഥാപികക്കണമെ ന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ:എന്‍ സംശുദ്ദീന് നിവേദനം നല്‍കി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍,ജില്ല പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, എം.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ യൂണിറ്റ് പ്രസിഡന്റ് മഖ്ദൂം,സെക്രട്ടറി അര്‍ഷാദ് ഹുബ്ലി, ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറര്‍ മുജീബ് പേരാല്‍,നൗഷാദ് ഇസ്മായില്‍,കരീം അരിമല,നവാസ് മൊഗ്രാല്‍,എന്നിവര്‍ ചേര്‍ന്നാണ് നിവേധനം നല്‍കിയത്.
2024-25 അക്കാദമിക് വര്‍ഷത്തില്‍ അനുവദിച്ച് കിട്ടിയ കോഴ്‌സില്‍ അമ്പതോളം കുട്ടികള്‍ പ്രവേശനം നേടിയിരുന്നു. കോഴ്‌സിന് ആവശ്യമായ ഉപകരണങ്ങള്‍ സ്‌കൂളില്‍ എത്തിയിരുന്നുവെങ്കിലും സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വഹിച്ചിരുന്ന അധ്യാപകന്‍ പ്രസ്തുത കോഴ്‌സിനായി അനുവദിച്ച ഫണ്ട് തിരിമറി നടത്തിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. വകുപ്പ് തല അന്വേഷണത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രസ്തുത അധ്യാപകനില്‍ നിന്ന് ഫണ്ട് തിരിച്ചുപിടിക്കാനും, അനിശ്ചിതത്വത്തിലായ കോഴ്‌സ് പുന:സ്ഥാപിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഗ്രീന്‍ സ്റ്റാര്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഫോട്ടോ:മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് അനുവദിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ:എന്‍ ഷംസുദ്ദീന് നിവേദനം നല്‍കുന്നു.




