പ്രിയദര്‍ശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം; സൗജന്യയാത്രയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം. സൗജന്യ യാത്രയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം. പദ്ധതി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

23 ആം വാര്‍ഡില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം എ.കെ ഖമറുദീന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് സാമൂഹിക നീതിയുടെയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെയും പശ്ചാത്തലത്തില്‍ പുന പരിശോധിക്കണം.

പൊതുവിഭവങ്ങള്‍ മുന്‍ഗണന ക്രമത്തില്‍ എത്തിക്കാനുള്ള നയപരമായ സമീപനം സ്വീകരിക്കണം. സ്വകാര്യ ബസ് മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വിവിധ സംഘടനകള്‍ പരാതി നല്‍കി. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ കൈക്കൊള്ളണം എന്നും പ്രമേയത്തില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

Scroll to Top