സംഗമം ബഹു: ഉദുമ എം.എല്‍ .എ ശ്രീ. കെ .നീലകണ്ഠന്‍ ഉല്‍ഘാടനം ചെയ്തു.
സംഗമത്തില്‍ വെച്ച് എം .എല്‍ .എ യെ ആദരിച്ചു. തറവാട്ടംഗവും തറവാട്ടംഗങ്ങളുടെ മക്കളുമായ ഈ വര്‍ഷം എല്‍ .എസ് എസ് , യു .എസ് . എസ് എന്നി സ്‌കോളര്‍ഷിപ്പ് ലഭിച്ചതും, എസ്. എസ് .എല്‍ .സി , പ്ലസ് ടു എന്നീ ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതും, മറ്റ് വിവിധ മേഖലകളില്‍ വൈദഗ്ദ്യം തെളിയിച്ചതുമായ കുട്ടികളേയും അനുമോദിച്ചു.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി സ്വാഗതം പറഞ്ഞ സംഗമത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ദാമോദരന്‍ നായര്‍ മഞ്ഞളംബര അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ അഡ്വ:മാധവന്‍ മലാംങ്കാട്, ട്രസ്റ്റ് ട്രഷറര്‍ വിജയന്‍ പുണ്ടൂര്‍, ട്രസ്റ്റ് രക്ഷാധികാരികളായ നാരായണന്‍ നായര്‍ കോരാത്തുമൂല, കുഞ്ഞമ്പു നായര്‍ എടപ്പണി, അഡ്വ:നാരായണന്‍ നായര്‍, പാടി , ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍ നായര്‍ കൊട്ടോടി, സി ഗോപാലന്‍ നായര്‍ കാട്ടാംമ്പളളി ചെമ്മനാട് , മുന്‍ ട്രസ്റ്റ് സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ നായര്‍ കാട്ടുകൊച്ചി, ട്രസ്റ്റ് സെക്രട്ടറിമാരായ ചന്ദ്രന്‍ ചരളില്‍, ദിവാകരന്‍ പാടി , തറവാട് യു എ ഇ കമ്മറ്റി സെക്രട്ടറി വിശ്വന്‍ അയറോട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ബാലചന്ദ്രന്‍ മലാംങ്കാട് നന്ദി പറഞ്ഞു. റിട്ട: അധ്യാപകനും
സംസ്ഥാന മികച്ച അധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ. നിര്‍മ്മല്‍ കുമാര്‍ കാടകം ബോധവല്‍ക്കരണ ക്ലാസ് നടത്തി.
പാടി ശ്രീ മീത്തലെ വീട് കാമലോന്‍ തറവാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തറവാട്ടില്‍ വെച്ച് കുടുംബ സംഗമം നടത്തി




