സദ്ഗുരു ശ്രീ നിത്യാനന്ദസ്വാമി സമാധി വാര്‍ഷികം നടന്നു.

ശ്രീ ജഗദംബ ദേവീ ക്ഷേത്രം പുലിക്കുന്നു കാസറഗോഡ്
സദ്ഗുരു ശ്രീ നിത്യാനന്ദസ്വാമിയുടെ സമാധി വാര്‍ഷികവും അന്നദാനവും നടത്തി വര്‍ഷങ്ങളായി നടത്തി വരുന്നത് പോലെ ശ്രീ നിത്യാനന്ദ സ്വാമിയുടെ 66ാം മത് സമാധി വാര്‍ഷികവും ഭജന, ഗുരുപുജ അന്നദാനം എന്നിവ ഭക്ത്യാതരപൂര്‍വ്വം നടത്തുകയുണ്ടായി. കൂടാതെ വിശേഷ മഹാസഭയില്‍ വെച്ച് ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ ക്ഷണപത്രം പ്രകാശനം ചെയ്തു.ക്ഷേത്ര അധ്യക്ഷന്‍ ശ്രീ സി വി പൊതുവാള്‍ ന്റെ അധ്യക്ഷതയില്‍ ക്ഷേത്രത്തിന്റെ മുന്‍ അദ്ധ്യക്ഷനും നിലവിലെ രക്ഷാധികരിയും പ്രമുഖ അഭിഭാഷകന്‍ ആയിട്ടുള്ള ശ്രീ യുഎസ് ബാലന്‍ പുലിക്കുന്ന് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു .ഡോക്ടര്‍ ഭരതന്‍, കെ എന്‍ വേണുഗോപാലന്‍, യശോദചന്ദ്രന്‍ പുലിക്കുന്ന്എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി കെ സുജിത് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ മനോജ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി ഒക്ള്‍ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 21 വരെ നവരാത്രി മഹോത്സവം വിവിധ കലാ-സാംസ്‌കാരിക ധാര്‍മിക പരിപാടികളോടുകൂടി നടത്തപ്പെടുന്നതായിരിക്കും

Scroll to Top