വിദ്യാര്‍ഥി പ്രതിഷേധ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു
ദില്ലി: വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ ആവശ്യത്തിന് മുന്നില്‍ വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സഭയെ അറിയിച്ചു. വെറുമൊരു പ്രസ്താവനയിലൊതുക്കാതെ വിശദമായ ചര്‍ച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ സഭയിലെത്തി വിഷയത്തില്‍ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയായി സഭാ നടപടികള്‍ തടസ്സപ്പെട്ടതിന് ആര് സമാധാനം പറയുമെന്ന് ചോദിച്ച മന്ത്രി, മറുപടിയാണ് വേണ്ടതെങ്കില്‍ അത് നല്‍കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും അതിനാല്‍ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സഭ നടപടികളോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
ബില്ലുകള്‍ പാസാക്കി
എന്നാല്‍ കേന്ദ്ര മന്ത്രിയുടെ വിശദീകരണത്തിന് ശേഷവും ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ ബഹളം തുടര്‍ന്നു. ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നല്‍കുമെന്നും അതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും സഭാധ്യക്ഷനും ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. അതേസമയം കനത്ത ബഹളത്തിനിടയിലും രാവിലെ അവതരിപ്പിച്ച പ്രധാന ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തു. ട്രിബ്യൂണല്‍സ് റിഫോംസ് ബില്ല് ഉള്‍പ്പെടെയുള്ളവ ബഹളത്തിനിടെ പാസാക്കിയ ശേഷമാണ് ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞത്.




