മുക്കൂടിലെ മഹേഷിന്റെ മകന്‍ അര്‍ജുന്‍ ആണ് ജീവനൊടുക്കിയത്.
നീറ്റ് പുനഃപരീക്ഷാ പരിശീലനത്തിനിടയില്‍ ജീവനൊടുക്കിയ ബേക്കല്‍,പള്ളിക്കര, മുക്കൂട് സ്വദേശിനിയുടെ സഹോദരന്‍ മംഗ്‌ളൂരുവിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍. മുക്കൂടിലെ മഹേഷിന്റെ മകന്‍ അര്‍ജുന്‍ മഹേഷ് (24) ആണ് ജീവനൊടുക്കിയത്. ഉച്ചയോടെ ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറവൂര്‍ എന്ന സ്ഥലത്തെ ഒരു ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അര്‍ജുന്‍ മഹേഷിന്റെ സഹോദരി ഐജ ആര്‍ മഹേഷിനെ ജൂണ്‍ ആദ്യം പാലായിലെ ഒരു ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ താഴെയിറക്കി പാലാ, അരുണാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും
ജീവന്‍
രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജൂണ്‍ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കത്തിനിടയിലാണ് ഐജ മരിച്ചത്.
കടുത്ത മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.




