കേരളം പാസാക്കിയ 2025-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ 1972-ലെ കേന്ദ്ര നിയമത്തില്‍ നിലവില്‍ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം. വന്യജീവി ആക്രമണങ്ങള്‍ തടയുക എന്നത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് വനം സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്ങാണ് മറുപടി നല്‍കിയത്.
ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാന്‍ അടക്കമുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്ന ഭേദഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥയാണ് നിയമ ഭേദ?ഗതിയിലുണ്ടായിരുന്നത്.




