22
ബ്രസീലിയ: ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലാണ് നെയ്മറും ഇടംനേടിയത്. പരിശീലകന്‍ ഡൊറിവള്‍ ജൂനിയര്‍ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന – ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.