എരുതും കടവ് ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ഇന്ററാക്ടീവ് ക്ലാസ് റൂം ബോര്‍ഡ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

ചെങ്കള ഗ്രാമപഞ്ചായത്ത് സി.എഫ്.സി ഫണ്ടില്‍ ഉപയോഗിച്ച് എരുതും കടവ് ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ഇന്ററാക്ടീവ് ക്ലാസ് റൂം ബോര്‍ഡ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍
ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചരീതിയിലാണ് എരുതുംകടവ് സ്‌കൂളില്‍ ഇന്ററാക്ടീവ് ക്ലാസ് റൂം ബോര്‍ഡ് സജ്ജീകരിച്ചിട്ടുള്ളതെന്നും പുതിയ കാലഘട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. പദ്ധതി സ്‌കൂളിനായി നല്‍കിയ ചെങ്കള ഗ്രാമ പഞ്ചായത്തിനെയും സ്‌കൂളിലെ അധ്യാപകരെയും പി.ടി.എ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനം ആധുനികവും കാര്യക്ഷമവുമാകണം. എങ്കിലേ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. കാലം വലിയ മാറ്റങ്ങളിലൂടെ പോവുകയാണ്. ശാസ്ത്ര സാങ്കേതി വിദ്യയുടെ എല്ലാ അറിവുകളും നമ്മുടെ കുട്ടികള്‍ക്കും ലഭിക്കണം. എല്‍.പി സ്‌കൂളിനെ യു.പി സ്‌കൂളാക്കി ഉയര്‍ത്തണം എന്ന പഞ്ചായത്ത് പ്രസിഡന്റ് ്അറിയിച്ച ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കല്ലട മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിന്‍ കബീര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ഷുക്കൂര്‍ ചെര്‍ക്കളം, ഇഖ്ബാല്‍ ചേരൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന അബ്ദുള്ള, കാസര്‍കോട് എ.ഇ.ഒ എം.ശശിധര, ഡയറ്റ് ഫാക്കല്‍റ്റി ഡോക്ടര്‍ വിനോദ് കുമാര്‍ പെരുമ്പള, കാസര്‍കോട് ബി.പി.സി ബി.ആര്‍.സി സൗമ്യ, വാര്‍ഡ് മെമ്പര്‍ ഇ.എ. മഹമൂദ്, എസ്.എം.സി ചെയര്‍മാന്‍ ജലീല്‍ എഴുതും കടവ്, പിടിഎ പ്രസിഡണ്ട് പി.എഹനീഫ, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, മദര്‍ പിടിഎ പ്രസിഡണ്ട് ഫാത്തിമത്ത് സഫീറ, മുന്‍ പിടിഎ പ്രസിഡണ്ട് അഷറഫ് സോങ്കാല്‍, പ്രീ പ്രൈമറി കോഡിനേറ്റര്‍ ഹമീദ് ബാരിക്കാട്, പ്രധാന അധ്യാപിക ജാക്വിലിന്‍ റീന തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തകുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Scroll to Top