പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചന യോഗം ചേര്‍ന്ന് റെഡ് സ്റ്റാര്‍ ക്ലബ്ബ്.

മൊഗ്രാല്‍.മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മൊഗ്രാല്‍ നടുപ്പളത്തെ ഹംസയുടെ മകന്‍ ഫൈസല്‍ മോന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ റെഡ് സ്റ്റാര്‍ ക്ലബ് അനുശോചന യോഗം ചേര്‍ന്നു.

ചികിത്സയ്ക്കിടെ ഫൈസല്‍ മോന്റെ പെട്ടെന്നുള്ള മരണം ഇശല്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയി രുന്നു.മയ്യത്ത് കഴിഞ്ഞദിവസം രാത്രി മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കുകയും ചെയ്തു.

അനുശോചന യോഗത്തില്‍ റെഡ് സ്റ്റാര്‍ ക്ലബ് ഭാരവാഹികളും, എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

ഫോട്ടോ:പ്ലസ് ടു വിദ്യാര്‍ത്ഥി ഫൈസല്‍ മോന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ ചേര്‍ന്ന അനുശോചന യോഗം.

Scroll to Top