ജില്ലയില്‍ പുതിയതായി അനുവദിച്ച 10 പ്ലസ് വണ്‍ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു

ജില്ലയില്‍ പുതിയതായി അനുവദിച്ച 10 പ്ലസ് വണ്‍ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യര്‍ എം.എല്‍.എ മുഖ്യാതിഥിയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുല്ല കുഞ്ഞി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം പി.ബി. ഷഫീഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ സൈനുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം സോയ ലത്തീഫ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം മഷിത മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് നെഹ്‌റു കടവത്ത്, എസ്.എം.സി ചെയര്‍മാന്‍ മഹമൂദ് ബള്ളൂര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഫൗസിയ, പി.ടി.എ വൈസ് പ്രസിഡന്റ് കാദര്‍ കടവത്ത്, എസ്.എം.സി വൈസ് ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍, എച്ച്.എസ്.ഇ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡൊമിനിക് അഗസ്റ്റിന്‍, കാസര്‍കോട് ഡി.ഇ.ഒ പി.സവിത, കാസര്‍കോട് എ.ഇ.ഒ എം ശശിധര്‍ ., ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ ഹെഡ്മാസ്റ്റര്‍ എം രാധാലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലംപാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മംഗല്‍പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി.പി.പി.എം കെ.പി.എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃക്കരിപ്പൂര്‍, ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി.കെ.പി എച്ച്.എം.എം എച്ച്.എസ്.എസ് പടന്ന, വി.കെ.എന്‍.എസ് എച്ച്.എസ്.എസ് വരക്കാട്, ബി.എ.ആര്‍ എച്ച്.എസ്.എസ് ബോവിക്കാനം എന്നീ സ്‌കൂളുകളിലെ പ്രതിനിധികള്‍ അധിക പ്ലസ് വണ്‍ ബാച്ച് അനുമതിപത്രം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ എച്ച്.എസ്.ഇ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ സ്വാഗതവും മൊഗ്രാല്‍ പുത്തൂര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആര്‍.രഘു നന്ദിയും പറഞ്ഞു.

Scroll to Top