നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നല്‍കാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹര്‍ജി തള്ളിയത്
ദില്ലി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നല്‍കാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹര്‍ജി തള്ളിയത്. മൂന്ന് പ്രതികളാണ് പരിശോധന ആവശ്യപ്പെട്ടത്. അതേസമയം, നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎയുടെ ആഭ്യന്തര സംവിധാനങ്ങളില്‍ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍.
എന്‍ടിഎയിലെ മുതിര്‍ന്ന കെമിസ്ട്രി വിഷയ വിദഗ്ധന്‍ സ്വകാര്യ കോച്ചിങ് ക്ലാസുകള്‍ നടത്തി. ഇക്കാര്യം താന്‍ അന്വേഷിച്ചിരുന്നതായി എന്‍ടിഎ നീറ്റ് ഡയറക്ടര്‍ മൊഴി നല്‍കി. 18 എന്‍ടിഎ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ പഠിക്കുന്ന രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അടക്കം 360 പേരാണ് കേസിലെ സാക്ഷികള്‍.




