സംസ്ഥാന വൈസ് പ്രസിഡന്റിനെ തടഞ്ഞു; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഇടുക്കി തൊടുപുഴയില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇടുക്കി: ഇടുക്കിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. തൊടുപുഴയില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം ബാവ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇരുവരും കഴിഞ്ഞയാഴ്ച തൊടുപുഴയില്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലീമിനെ വഴിയില്‍ തടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്ന പ്രതിഷേധത്തിന് കാരണം. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Scroll to Top