Home Kasaragod പരിസ്ഥിതിയുടെ സ്വാധീനം ഹിന്ദി സാഹിത്യത്തില്‍; ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പരിസ്ഥിതിയുടെ സ്വാധീനം ഹിന്ദി സാഹിത്യത്തില്‍; ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

by KCN CHANNEL
0 comment

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിയുടെ സ്വാധീനം ഹിന്ദി സാഹിത്യത്തില്‍: ഹിന്ദി സംവാദം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം അധ്യക്ഷന്‍ പ്രൊഫ. മനു അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷ പ്രൊഫ. കെ. വനജ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ടി.കെ. അനീഷ് കുമാര്‍, പ്രൊഫ. താരു എസ് പവാര്‍, ഡോ. പി. സുപ്രിയ എന്നിവര്‍ സംസാരിച്ചു. സമാപന പരിപാടിയില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി മുഖ്യാതിഥിയായി.

You may also like

Leave a Comment