ഫ്‌ലൈ ദുബായ് വിമാനത്തിലെ ആക്രമണം; കേസെടുത്ത് എന്‍ഐഎ, വിശദമായ അന്വേഷണം നടത്തും
ദില്ലി: ഫ്‌ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തില്‍ കേസെടുത്ത് എന്‍ഐഎ. ആക്രമണം എന്‍ഐഎ അന്വേഷിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഫ്‌ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അല്‍ ഹമാമി ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നല്‍കിയ മൊഴി പുറത്തു വന്നിരുന്നു. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയില്‍ ടെല്‍ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാന്‍ഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മുന്‍പും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലൈദുബായ് വിമാനം തട്ടിയെടുത്ത ഉടനെ എവിടെയെങ്കിലും ഇടിച്ച് തകര്‍ക്കാനായിരുന്നില്ല സഹപൈലറ്റായിരുന്ന ഒമാനി പൗരനായ ഹമാം അല്‍ ഹമാമി ലക്ഷ്യമിട്ടത് എന്നും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയില്‍ ടെല്‍ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാന്‍ഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനും പദ്ധതിയിട്ടിരുന്നു. അല്ലാത്ത പക്ഷം അപായസൂചന ലഭിച്ച് വിമാനത്തിന് നേരെ വ്യോമപ്രതിരോധ നടപടികളുണ്ടായേനെ. എന്നാല്‍ അതിന് മുന്‍പേ, ആക്രമിക്കപ്പെട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാര്‍ കോക്പിറ്റ് വാതില്‍ തുറന്നതും യാത്രക്കാരിടപെട്ട് സഹപൈലറ്റിന് കീഴ്‌പ്പെടുത്തിയതും എല്ലാ ആസൂത്രണങ്ങളെയും പൊളിച്ചു.
മാസങ്ങളെടുത്ത ആസൂത്രണത്തിലായിരുന്നു ഇയാള്‍ എന്നാണ് വിവരം. ബെന്‍ ഗൂറിയോണ്‍ വിമാനത്താവളത്തെ കുറിച്ചുള്ള വിവരങ്ങള്‍ പല യാത്രകളിലായി ശേഖരിച്ചു. നേരത്തെ ജൂലൈയില്‍ ഇതേ ആക്രമണം ലക്ഷ്യമിട്ടെങ്കിലും അന്നത്തെ ക്രൂ അംഗങ്ങളില്‍ ഒരാള്‍ സുഹൃത്തായതിനാല്‍ അത് ഉപേക്ഷിച്ചുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നേരത്തെ, ഇയാളുടെ തീവ്ര ആശയങ്ങള്‍ കാരണം ഒമാന്‍ എയര്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഇയാളെ വിലക്കിയിരുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെല്‍ അവീവിലേക്ക് പറക്കുന്ന വിമാനമായതിനാല്‍ ഫ്‌ലൈ ദുബായ് ലക്ഷ്യമിട്ടു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
