ഇരട്ടക്കുരിശ് പ്രസ്താവന സദുദ്ദേശമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സമൂഹമാധ്യമങ്ങളില്‍ പൂര്‍ണ്ണരൂപം പങ്കുവെച്ചിട്ടുണ്ട്. വൈദ്യുതി മേഖലയില്‍ പ്രയാസങ്ങള്‍ ഉണ്ട് ഉത്തരവാദിത്വവും ഉണ്ട്. ജനസൗഹൃദമായി മുന്നോട്ടുപോകുമെന്നാണ് പറഞ്ഞത്. പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 25 കോടി യുടെ നഷ്ടം വൈദ്യുതി മേഖലയില്‍ ഉണ്ടായിട്ടുണ്ട്.
90% കണ്ടെത്തി പരിഹരിച്ചു വരികയാണ്. പത്തനംതിട്ടയിലും കണ്ണൂരുമാണ് കൂടുതല്‍ നാശനഷ്ടം. വിഷ്ണുനാഥം താനും രണ്ടുതവണ ചര്‍ച്ച നടത്തി. വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്. ഉത്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. കേന്ദ്ര ഊര്‍ജ മന്ത്രിയെ കാണും. ഫ്‌ലോട്ടിങ് സോളാര്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാകും. മുഴുവന്‍ സമയ പ്രസിഡന്റ് വേണോ വേണ്ടയോ എന്നതില്‍ സണ്ണി ജോസഫ് വ്യക്തമായ മറുപടി നല്‍കിയില്ല. എംഎല്‍എ ആയ താന്‍ പ്രസിഡന്റ് എന്ന ചുമതല നല്ല രീതിയില്‍ നിര്‍വഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




