പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു; ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാന നിമിഷം

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു.

ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.ടി. അഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ. ബദറുല്‍ മുനീര്‍ സ്വാഗതം പറഞ്ഞു.
കാസര്‍ഗോഡ് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. ഈവര്‍ഷം സര്‍വീസില്‍നിന്നും വിരമിച്ച പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സുകുമാരന്‍ നായര്‍, ഇംഗ്ലീഷ് അധ്യാപിക ശ്രീലത എന്നിവര്‍ക്ക് യാത്രയയപ്പ് ഉപഹാരം മന്ത്രി കൈമാറി. ലിറ്റില്‍ കൈറ്റ്‌സ് സെക്കന്‍ഡ് യൂണിറ്റിന്റെ ഉദ്ഘാടനം ഉദുമ എം.എല്‍.എ കെ. നീലകണ്ഠന്‍ നിര്‍വഹിച്ചു. മന്ത്രിക്കുള്ള സ്‌കൂളിന്റെ സ്‌നേഹോപഹാരം ജമാഅത്ത് പ്രസിഡന്റ് സി ടി അഹമ്മദലി കൈമാറി. പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലാസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര വിതരണം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാമും എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടി വിജയിച്ചവര്‍ക്കും എന്‍.എം.എം.എസ് അവാര്‍ഡ് ജേതാക്കള്‍ക്കുമുള്ള ഉപഹാര വിതരണം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കറും നിര്‍വഹിച്ചു .
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വാര്‍ഡ് മെമ്പര്‍ സക്കീന നജീബ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍, ഡിഡിഇ പി.വി. റഫീഖ്, ഡിഇഒ പി. സവിത, ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ സി.എം. മുസ്തഫ, ഖത്തീബ് അബ്ദുസ്സലാം ബാഖവി എന്നിവര്‍ പ്രസംഗിച്ചു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.കെ. അബ്ദുല്‍ സത്താര്‍, ഷാജഹാന്‍ ആലിച്ചേരി, സി.എച്ച്. സാജു, എം.കെ. മഹ്‌റൂഫ്, ഷംസുദ്ദീന്‍ ചിറാക്കല്‍, പി.ടി.എ പ്രസിഡന്റ് ബി.എച്ച്. അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ജിജി തോമസ്, ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, ഒ.എസ്.എ പ്രസിഡന്റ് സി.എം.എസ്. ഖലീല്‍, കണ്‍വീനര്‍ സി.എച്ച്. റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top