മഴയ്ക്ക് നേരിയ ശമനം,കടല്‍ ശാന്തമാവുന്നു: ബോട്ടുകള്‍ കടലിലിറങ്ങി, മത്സ്യങ്ങളുടെ വരവ് അറിയിച്ചു,മീന്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി.

മഞ്ചേശ്വരം.52 നീണ്ട ട്രോളിംഗ് നിരോധനം കഴിഞ്ഞ 31ന് അവസാനിച്ചുവെങ്കിലും ശക്തമായ മഴയും, കടലാക്രമണവും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചക്ക് ശേഷം മഴയ്ക്ക് നേടിയ ശമനവും,കടലേറ്റം കുറഞ്ഞതും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി. ട്രോളിംഗ് കാലാവധിക്ക് ശേഷം ബോട്ടുകളും, തോണികളും ഇന്ന് പുലര്‍ച്ചെ കടലില്‍ ഇറങ്ങിയതോടെ മത്സ്യങ്ങളുടെ വരവറിയിച്ചു.മീന്‍ മാര്‍ക്കറ്റുകള്‍ സജീവമായി.

മത്സ്യത്തൊഴിലാളികള്‍ ട്രോളിംഗ് നിരോധനം അവസാനിച്ച പിറ്റേദിവസം തന്നെ പ്രതീക്ഷകളോടെ വലിയ തയ്യാറെടുപ്പിലായിരുന്നു.ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകള്‍ തീര്‍ത്തും,പുതിയത് വാങ്ങിച്ചും കടലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെച്ചിരുന്നു.ഈ സീസണില്‍ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരുന്നു.എന്നാല്‍ റെഡ് അലര്‍ട്ടും, കടലക്ഷോഭവും ആഴക്കടല്‍ മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു.

ബോട്ടുകള്‍ കടലില്‍ ഇറങ്ങിയ തോടെ മീന്‍പിടുത്ത തുറമുഖങ്ങളും,മീന്‍ വില്പന ചന്തകളും സജീവമായി.തുടക്കം തന്നെ തരക്കേടില്ലാത്ത മീനുകളുടെ വരവറിയിച്ചു. അയില,ചെമ്മീന്‍, പൊടിമീന്‍ എന്നിവ മത്സ്യ ചന്തകളില്‍ യഥേഷ്ടം എത്തി.വിലയും കുറവായിരുന്നു. എന്നാല്‍ മത്തിയുടെ ലഭ്യതയില്ലാത്തതിനാല്‍ 200മുതല്‍ 400രൂപ വരെയാണ് ഇന്നും വില ഈടാക്കുന്നത്. അതേസമയം മീഡിയം ഇനം ചെമ്മീന് 250 രൂപയാണ് കിലോയ്ക്ക് വില.പൊടിമീന്‍ 100 മുതല്‍ 140 രൂപ വരെ വിലയുണ്ട്
.ചെറിയയിനം അയിലയ്ക്ക്
150 മുതല്‍ 200 രൂപവരെയാണ് ഇന്നത്തെ വില.

ഫോട്ടോ:മത്സ്യങ്ങളുടെ വരവറിയിച്ചതോടെ ഇന്ന് കാസര്‍ഗോഡ് മത്സ്യമാര്‍കറ്റില്‍ അനുഭവപ്പെട്ട തിരക്ക്.

Scroll to Top