സെക്രട്ടറിയേറ്റ് പടിക്കലില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയവന്ന സമരം പിന്‍വലിച്ചു. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലായിരുന്നു ചര്‍ച്ച. മുപ്പത്തിയേഴാം ദിവസമാണ് സമരം പിന്‍വലിച്ചത്. എസ് വളര്‍മതി നിരാഹാര സമരം അവസാനിപ്പിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയായിരുന്നു സമരാവശ്യങ്ങള്‍. ഇതാദ്യമാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. സമരസമിതി ഇതുവരെ ഏഴു തവണ സര്‍ക്കാരിനെ കണ്ടിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ?ഗാര്‍ഥികള്‍ സമരവുമായി വീണ്ടും രം?ഗത്തെത്തിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഉദ്യോ?ഗാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞിരുന്നു.




