ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ഡയലൈഫ് ഹോസ്പിറ്റലില്‍ കാസറഗോഡ് ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം ആര്‍ട്‌സ് & സയന്‍സ് കോളേജുമായി സഹകരിച്ച് എയ്ഡ്‌സ് ബോധവത്കരണ ക്ലാസും,ക്വിസ് മത്സരവും സംഘടിപ്പിച്ചു . ഡയലൈഫ് ഹോസ്പിറ്റല്‍ ഡറക്ടറും സീനിയര്‍ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി ഐ കെ എയ്ഡ്‌സ് രോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സും ക്വിസ് മത്സരവും നടത്തി. എ പി ജെ അബ്ദുല്‍ കലാം കോളേജിലെ മാനേജിങ് ഡയറക്ടര്‍ അന്നപൂര്‍ണ്ണ എ ന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.എ പി ജെ കോളേജിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും അതുപോലെ ഡയലൈഫ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും സ്റ്റാഫുകളും ചടങ്ങില്‍ പങ്കെടുത്തു.
ഷുഗര്‍ ഫ്രീ കാസറഗോഡ് റീല്‍സ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഡയലൈഫ് നഴ്‌സിംഗ് സുപ്രണ്ട് ജിക്കി സിജോ സ്വാഗതവും , മാനേജര്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.ഡയലൈഫ് മാര്‍ക്കറ്റിംഗ് സ്റ്റാഫുകളായ ശരത് സഫീര്‍ കുമ്പള സംസാരിച്ചു.
എയ്ഡ്‌സ് ദിനത്തില്‍ ഡയലൈഫില്‍ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.




