കാസര്‍ഗോഡ്: രോഗികള്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മികച്ച സേവനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി ആസ്റ്റര്‍ മിംസ് കാസറഗോഡ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘ആസ്റ്റര്‍ പ്രിവിലേജ് കാര്‍ഡ് – ദോസ്ത്’ (APCA- Dosth) എന്ന പേരില്‍ അവതരിപ്പിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ – ഇന്ത്യ വണ്‍ സി.ഇ.ഒ. എസ്. രമേശ് കുമാര്‍ നിര്‍വ്വഹിച്ചു.
ആരോഗ്യ സംരക്ഷണം കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാക്കുന്നതിനോടൊപ്പം, ക്ലിനിക്കല്‍ മികവിലും സേവന നിലവാരത്തിലും ആസ്റ്റര്‍ പുലര്‍ത്തുന്ന കരുതല്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാന്‍ ‘ദോസ്ത്’ കാര്‍ഡിലൂടെ സാധിക്കുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ – ഇന്ത്യ വണ്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് സേവ്യര്‍, ക്ലസ്റ്റര്‍ ഹെഡ് ഡോ. സൂരജ്, ആസ്റ്റര്‍ മിംസ് കാസറഗോഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ചടങ്ങില്‍ സുധീര്‍ ബാസുരി സ്വാഗതപ്രസംഗം നടത്തി. സര്‍വീസ് എക്‌സലന്‍സ് ഇന്ത്യ 1 ക്ലസ്റ്റര്‍ ഹെഡ് മിസിസ് അനിത, ഐ.ടി. ഹെഡ് സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. സി.എം.എസ് (CMS) ഡോ. സാജിദ് സലാഹുദ്ധീന്‍ ചടങ്ങിന് നന്ദി പറഞ്ഞു.




